കറുകച്ചാൽ: വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ (വി.എൻ.എഫ്) കോട്ടയം ജില്ലാ സമിതി ഓഫീസ് കറുകച്ചാൽ ബംഗ്ലാമുക്കിൽ നാഷണൽ ചീഫ് കോർഡിനേറ്റർ വി.എസ് ജയപ്രകാശ് ആചാര്യയും സംസ്ഥാന ജനറൽ സെക്രട്ടറി വി.രാജേന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ .ഗോപാലകൃഷ്ണൻ ചമ്പക്കര അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സാജൻ.പിഗോപാലൻ സ്വാഗതം ആശംസിച്ചു. കമാണ്ടർ ജോഷിമോൻ , സന്തോഷ് ചങ്ങനാശ്ശേരി, അഡ്വ. അമൃതാനന്ദ്, അജി ആചാര്യ , ടി.കെ.സുകുമാരൻ ,വി.യു. മോഹനൻ ,എം.ആർ. വിക്രമൻ , മുരളീദാസ് സാഗർ,യോഗാചാര്യ പ്രസീദ , ഗോപാലകൃഷ്ണൻ അയർക്കുന്നം എന്നിവർ ആശംസകൾ അർപ്പിച്ചു. ജോയിന്റെ സെക്രട്ടറി സതീശ് മീനടം നന്ദിയും പറഞ്ഞു.