പാലാ: കാരിത്താസ് ഇന്ത്യയുടെ ആശാകിരണം ക്യാൻസർ സുരക്ഷായജ്ഞത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസെറ്റി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുമായി ചേർന്നു ജീവിതശൈലി ബോധന സെമിനാർ നടത്തി. കത്തീഡ്രൽ സോണിലെ സ്വാശ്രയ സംഘാംഗങ്ങൾക്കും സെന്റ് മേരീസ് ഹയർ സെക്കഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കുമായി നടത്തിയ സെമിനാറിൽ വികാരി ഫാ.ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. പി.എസ്.ഡബ്ല്യൂ.എസ്. ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, സ്‌കൂൾ പ്രിൻസിപ്പൽ സി. ജീസ മരിയ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർലി ജെയിംസ് എന്നിവർ പ്രസംഗിച്ചു.