പാലാ: തപാൽ വാരാചരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ മേള 10ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നടത്തും. ഹൃസ്വകാല ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ, ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന സീനിയർ സിറ്റിസൺ സ്‌കീം, പ്രതിമാസം പലിശ ലഭിക്കുന്ന മാസവരുമാന പദ്ധതി, പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, കൂടാതെ കുറഞ്ഞ പ്രീമിയം അടച്ച് ഉയർന്ന ബോണസും ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവ തുടങ്ങുന്നതിനും മേളയിൽ സൗകര്യമൊരുക്കും. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പിയും 2 ഫോട്ടോയും കൊണ്ടുവരണം.ഫോൺ : 04822 212239