കുമരകം: ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരിവിമുക്ത ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ റാലി നടന്നു. കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും സ്‌കൂളിലേക്ക് നടന്ന റാലി കുമരകം എസ്.ഐ എസ്.സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു ലഹരിവിരുദ്ധ സന്ദേശം നൽകി.. സീനിയർ അസി.പി.ജി മിനി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഒ പി.പി ഹരി, എ.സി.പി.ഒ പി.ആർ പ്രസീത, ഡബ്ലു.ഡി.ഐ ഹംസി എന്നിവർ നേതൃത്വം കൊടുത്തു.