കോട്ടയം: ചിറക്കടവ് പഞ്ചായത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം പൂർത്തിയായി. പഞ്ചായത്തിലെ 30 കുടുംബശ്രീ വനിതകൾക്കാണ് പത്ത് ദിവസം നീണ്ടുനിന്ന പരിശീലനം നൽകിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ആലപ്പുഴ എക്‌സാത് ആണ് പരിശീലനം നൽകിയത്. പഞ്ചായത്ത് ഉടൻ തന്നെ എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ഇതുവഴി 30 പേർക്ക് തൊഴിലവസരം ലഭിക്കും. ഇവർ ഉൽപാദിപ്പിക്കുന്ന എൽ.ഇ.ഡി. വിളക്കുകൾ പഞ്ചായത്തിലെ തെരുവ് വിളക്കുകൾക്കായി ഉപയോഗിക്കും. ഇതുസംബന്ധിച്ച ചുമതല കുടുംബശ്രീയെ ഏൽപ്പിക്കും. 10 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അറിയിച്ചു.