annama-francis

ചങ്ങനാശേരി : ഹംപിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ തൃക്കൊടിത്താനം കിളിമല തുണ്ടിയിൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ അന്നമ്മ ഫ്രാൻസിസ് (കുഞ്ഞുമോൾ, 45) മരിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെ മരുമകനൊപ്പം ബന്ധു വീട്ടിൽ പോയി മടങ്ങവെ തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടം. ബൈക്ക് റോഡിലെ ഹംപിൽ കയറിയതിനെ തുടർന്ന് പിന്നിൽ ഇരുന്ന് യാത്ര ചെയ്ത വീട്ടമ്മ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പായിപ്പാട് നാലുകോടി സെന്റ് റീത്താസ് ആശുപത്രി മോർച്ചറിയിൽ. പായിപ്പാട് പാണ്ടിശ്ശേരി കുടുംബാംഗമാണ്. മക്കൾ : പ്രിൻസ്, പ്രിയ. മരുമകൻ : ജോജോ ആലപ്പുഴ. സംസ്‌കാരം ഇന്ന് 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ.