sasidharan

എരുമേലി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് വാഴക്കാല കൊല്ലമല വീട്ടിൽ ശശിധരനെ (70) പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാലയിലുള്ള ദേവസ്വം ബോർഡ് സ്കൂളിന് സമീപം കട നടത്തിയിരുന്ന ഇയാളെ ലഹരിവസ്തുക്കൾ വില്പന നടത്തിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാൾ വീണ്ടും സമാന കുറ്റകൃത്യത്തിന് പിടിയിലായി. തുടർന്ന് കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ റിമാൻഡ് ചെയ്യുകയുമായിരുന്നു.