ksspa

കോട്ടയം. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ആശുപത്രികളുടെ ലിസ്റ്റ് മാത്രമേയുള്ളുവെന്നും ചികിത്സ കിട്ടാൻ പണം അടയ്‌ക്കേണ്ട അവസ്ഥയാണന്നും കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. മെഡി സെപ്പ് പദ്ധതിയിൽ പ്രതിമാസം അഞ്ഞൂറ് രൂപ അടച്ച് ചികിത്സ തേടുന്നവർക്ക് ആവശ്യമുള്ള ചികിത്സ കിട്ടാത്ത അവസ്ഥ പരിഹരിക്കണം. സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, പി.ജെ ആന്റണി, പി.കെ മണിലാൽ, ഗിരിജ ജോജി, ജോസഫ് അഗസ്റ്റിൻ, കെ.ദേവകുമാർ, കാളിയാവ് ശശികുമാർ, കെ.എം ജോബ്, ശശീന്ദ്ര ബാബു എന്നിവർ പങ്കെടുത്തു.