ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരണ ബ്രഹ്മകലശാഭിഷേകത്തിന് മുന്നോടിയായി ദേവസ്വത്തിന്റെ നേതൃത്വത്തിൽ കലശവിളംബര ഘോഷയാത്ര നടത്തി. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ധർമ്മശാസ്താവിന്റെ ചിത്രവും വഹിച്ചുള്ള ഘോഷയാത്രയിൽ താലപ്പൊലികളും മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രച്ഛന്ന വേഷങ്ങളും ഗരുഡൻപറവയും അകമ്പടിയായി. വിവിധ ചടങ്ങുകളുടെ പൂർത്തീകരണത്തിന് ശേഷം 2023 ജനുവരി 27നാണ് ക്ഷേത്രസമർപ്പണം നടത്തുന്നത്.