കുമരകം: എസ്.എൻ.ഡി.പി യോഗം 153-ാം നമ്പർ കുമരകം കിഴക്ക് ശാഖയിൽ 44-മത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവം 9നും 10നും നടക്കും. മഹാഗണപതിഹോമം,വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, മഹാപ്രസാദം ഊട്ട് വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം, കലാപരിപാടികൾ, പ്രഭാഷണം, എന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. നാളെ വൈകുന്നേരം 5.30ന് കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ നടക്കുന്ന അവാർഡുദാന ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അവാർഡ് ദാനം നടത്തും. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണവും എം.എൻ ഗോപാലൻ തന്ത്രി അനുഗ്രഹ പ്രഭാഷണവും നടത്തും. എസ്.കെ.എം ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി അശോകൻ, പി.കെ. സഞ്ജീവ് കുമാർ, പി.എ സുരേഷ്, കെ.ഡി സലിമോൻ, എ.കെ ജയപ്രകാശ്, കെ.എൻ വിജയപ്പൻ, സി.പി ബാലസുബ്രഹ്മണ്യം, കെ.കെ രാജപ്പൻ, എം.വി മോഹൻദാസ്, എസ്.ഡി പ്രസാദ്, സിന്ധു പ്രകാശൻ, വിഷ്ണു സുരേഷ്, കെ.ആർ ഷിബു എന്നിവർ സംസാരിക്കും.10ന് രാവിലെ 10ന് യോഗം കൗൺസിലർ പി.റ്റി മന്മഥന്റെ പ്രഭാഷണം. ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്.