കുമരകം: കുമരകം കലഭവന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി എം.പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിയ്ക്കുമെന്ന് തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു. കലാഭവന്റെ ആഭിമുഖ്യത്തിൽ ഗവ.എച്ച് എസ് യു പി സ്കൂൾ ഹാളിൽ നടത്തിയ നവരാത്രി മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സിനിമാതാരം ഗായത്രി വർഷ മുഖ്യപ്രഭാഷണം നടത്തി. പറവൂർ മുൻസിഫ് മജിസേട്രറ്റ് അരുന്ധതി ദിലീപ് സമ്മാനദാനം നടത്തി. ആർദ്ര രാജേഷിനെ ആദരിച്ചു. കലാഭവൻ പ്രസിഡൻ്റ് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫിലിപ്പ് സക്കറിയ, എ.വി തോമസ്, വി.ജി ശിവദാസ് ,കലാഭവൻ സെക്രട്ടറി എസ്. ഡി പ്രേംജി ,ഷീബ.ഇ എന്നിവർ സംസാരിച്ചു.എസ്.കെ.എം പബ്ലിക് സ്കൂളിലെ കൃഷണദേവിനെ കലാപ്രതിഭയായും എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ സാധിക സന്തോഷിനെ കലാതിലകമായും തിരഞ്ഞെടുത്തു.