വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാധിരാജ വിചാര വേദിയുടെ നേതൃത്വത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്റാർച്ചനയും മാതൃഗുരുവന്ദനവും നടത്തി. മുതിർന്ന അദ്ധ്യാപകരായ എം.എ.കൃഷ്ണൻകുട്ടി നായർ, ഭാർഗവിയമ്മ മിനിമന്ദിരം, പി.സി.വി സദനത്തിൽ സരോജിനിയമ്മ, എ.ജി ഉല്ലാസൻ, ലീലാ ദേവി വെള്ളാപ്പള്ളി എന്നിവരെ കരയോഗം പ്രസിഡന്റ് ശശിധരൻ നായർ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. വിദ്യാർത്ഥികൾ ഗുരുക്കൻമാരുടെ പാദപൂജ നടത്തി. ഡോ.സി.ആർ വിനോദ്കുമാറും അസോസിയേ​റ്റ് പ്രൊഫ.കെ.എസ്.ഇന്ദു എന്നിവർ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് പി.നായർ, ട്രഷറർ വി.എം.രാധാകൃഷ്ണൻ നായർ, വിദ്യാധിരാജ ശാഖാ സെക്രട്ടറി എസ്.രാജഗോപാൽ, ജോയിന്റ് സെക്രട്ടറി പി.എൻ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.