വൈക്കം : വൈക്കം വെച്ചൂർ റോഡിലെ നിർമ്മാണം നിലച്ച അഞ്ചുമന പാലത്തിന്റ നിർമ്മാണം പൂർത്തിയാക്കി യാത്രാദുരിതം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്തി. പി.ജി.ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമരം കെ.പി സി.സി അംഗം മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി.സണ്ണി, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, ഡി.സി.സി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, എ.സനീഷ്‌കുമാർ, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, വർഗീസ് പുതുപ്പള്ളി, യു.ബാബു, പി.തങ്കച്ചൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ.മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുരാജു, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ് കുമാർ, ഷാജിമുഹമ്മദ്, പി.ഒ.വിനയചന്ദ്രൻ, എം.രഘു , പി.എൻ.അനിൽകുമാർ, ജ്യോതിഷ്, കെ.വി.വിശാലാക്ഷി, അമ്മിണി ഗോപാലൻ, ആശാ ജഗതി എന്നിവർ പ്രസംഗിച്ചു.