വൈക്കം : വൈക്കം റോട്ടറി ക്ലബ് സ്ഥിതിചെയ്യുന്ന റോഡിന് റോട്ടറി ക്ലബ് റോഡ് എന്ന് നാമകരണം ചെയ്യുന്നതിന് വൈക്കം നഗരസഭ കൗൺസിൽ അനുമതി നൽകി. നാഗമ്പൂഴി മനയുടെ കിഴക്കോട്ടുള്ള റോഡാണ് റോട്ടറി ക്ലബ് റോഡ്. വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ രാധിക ശ്യം അനുമതിപത്രം കൈമാറി. റോട്ടറി ക്ലബ് പ്രസിഡന്റ് ജയിംസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി സുഭാഷ്, കൗൺസിലർ ബി.ചന്ദ്രശേഖരൻ, റോട്ടറി മുൻ ഡിസ്ട്രിക്​റ്റ് ഗവർണർമാരായ ജോൺ.സി നിരോത്ത്, ഇ.കെ.ലൂക്ക്, അസി.ഗവർണർ സുജിത് മോഹൻ, ഷിജോ മാത്യൂ, അഡ്വ.കെ.പി.ശിവജി എന്നിവർ പ്രസംഗിച്ചു.