കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിലെ 13-ാമത് ബാച്ചിന്റെ ഉദ്ഘാടനം 9ന് ഉച്ചക്കഴിഞ്ഞ് 1.30ന് നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. പഠനകേന്ദ്രം മുഖ്യ ആചാര്യൻ സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. പഠനകേന്ദ്രം കോർഡിനേറ്റർ എ.ബി പ്രസാദ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി പഠനകേന്ദ്രം ഉദേശ്യലക്ഷ്യങ്ങൾ വിശദമാക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും സീനിയർ പഠിതാവ് രാജീവ് കൂരോപ്പട നന്ദിയും പറയും.