
മുണ്ടക്കയം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൃഷ്ണകുമാരി രാജശേഖരൻ നയിച്ച വാഹന പ്രചാരണ ജാഥയ്ക്ക് മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികളും സംഘടന നേതാക്കളും സ്വീകരണം നൽകി. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ എടുക്കാവൂ എന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ദിവസമാക്കുക, കൂലി 600 രൂപ വർദ്ധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക, ആയുധ വാടക പുനസ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വാഹന പ്രചാരണ ജാഥ നടത്തുന്നത്.