ഇത്തിത്താനം: പാർത്ഥസാരഥി കളരിസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും ആയുധപൂജയും വിദ്യാരംഭവും നടന്നു. കളരിത്തറയിലാണ് ആഘോഷം ഒരുക്കിയത്. കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് ഉദ്ഘാടനം ചെയ്തു. കളരി സംഘം രക്ഷാധികാരി പ്രസന്നകുമാർ ആനാരി അദ്ധ്യക്ഷത വഹിച്ചു. കളരി ഗുരുക്കൾ വിജയകുമാറിനെ ഹിന്ദു സേവാസംഘം സംസ്ഥാന സെക്രട്ടറി ശ്രീരാജ് കൈമൾ പൊന്നാട അണിയിച്ചു. സിനിമാതാരം കണ്ണൻ സാഗർ, ബി.ആർ മഞ്ജീഷ്, അനുജി കെ.ഭാസി, അദ്ധ്യാപകരായ സുജാത, കണ്ണൻ ചൂരക്കാട്, പത്മകുമാർ, ഡോ. റാം ജ്യോതിഷ്, ശരത് മരോട്ടിക്കളം, ജോബി ജോസഫ് പൊടിപ്പാറ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കളരിപയറ്റ് പ്രദർശനവും നടന്നു.