ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചങ്ങനാശേരി ടൗൺ വയോജനദിനാചരണവും 75 വയസ് പൂർത്തിയാക്കിയ ബ്ലോക്ക് ജില്ലാ ഭാരവാഹികളെ ആദരിക്കലും നടത്തി. ടൗൺ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. ടൗൺ കമ്മിറ്റി ട്രഷറർ റ്റി.ഇന്ദിരാദേവി വയോജന സന്ദേശം നൽകി. സീനിയർ ഓർത്തോപീഡിക് സർജൻ ഡോ.ബോബൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സലിം മുല്ലശേരി, ടി.എൻ.ശാരദാദേവി, കെ.ടി മത്തായി എന്നിവർ പങ്കെടുത്തു.