ചങ്ങനാശേരി: ചങ്ങനാശേരി ഗവ.വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ രണ്ട് വർഷം (എൻ.സി.വി.ടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വർഷം (എസ്.സി.വി.ടി) എന്നീ ട്രേഡുകളിലെ ഒഴിവുകളിലേക്ക് 10 മുതൽ 15 വരെ സ്‌പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ നേടണം. കൂടുതൽ വിവരങ്ങൾക്ക്: 8281444863, 9349508073.