
മുണ്ടക്കയം. കൊക്കയാർ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷന്റെ നേതൃത്വത്തിൽ 15.28 കോടി രൂപയുടെ കുടിവെള്ള പദ്ധതി. മുഴുവൻ കുടുംബങ്ങളിലും ഹൗസ് കണക്ഷൻ വഴി കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. പൂവഞ്ചിൽ മാസ്റ്റർ ടാങ്ക് നിർമ്മിക്കുന്നതിനുള്ള 10 സെന്റ് ഭൂമി ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.റ്റി.ബിനുവാണ് വിട്ടു നൽകുന്നത്. ഭൂമിയുടെ രേഖ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിനി ജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ഡോമിനിക്ക്, അംഗം നെഞ്ചൂർ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.