chit

കോട്ടയം. ഓൾ കേരള അസോസിയേഷൻ ഒഫ് ചിട്ടി ഫണ്ട്‌സിന്റെ (എ.കെ.എ.സി.എഫ്) സംസ്ഥാന വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും 9ന് കോട്ടയം ക്ലബിന്റെ കുമരകം അനക്‌സിൽ നടക്കും. സമ്മേളനം ഓൾ ഇന്ത്യാ അസോസിയേഷൻ ഒഫ് ചിട്ടി ഫണ്ട്‌സിന്റെ പ്രസിഡന്റ് വി.സി പ്രവീൺ ന്യൂഡൽഹി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.പി ഗീവർഗീസ് ബാബു അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ടി.ജെ മാത്യു തെങ്ങുംപ്ലാക്കൽ സംഘടനാ റിപ്പോർട്ടും കെ.ബാബു കണക്കും അവതരിപ്പിക്കും. ഡോ.ബിനീഷ് ജോസഫ് , അനു ടി.ജോർജ്, ജെ.ജോസഫ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.