food

കോട്ടയം. ചെറുധാന്യങ്ങളാൽ തയാറാക്കുന്ന ആഹാരം ഉൾക്കൊള്ളിച്ചുള്ള ഭക്ഷ്യമേള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ 14 ന് സംഘടിപ്പിക്കും. വിദ്യാർത്ഥികൾ തയാറാക്കുന്ന വിഭവങ്ങൾ മാനദണ്ഡങ്ങൾ അനുസരിച്ചു വിലയിരുത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും. ഒരു കോളേജിൽ നിന്ന് എത്ര ടീമിന് വേണമെങ്കിലും മത്സരിക്കാം. ഒരു ടീമിൽ രണ്ട് വിദ്യാർത്ഥികളാണ് വേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകൾക്കാണ് അവസരം. ഫോൺ: 8943346185, 7593873354. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പരിപാടി നടത്തുന്നത്.