കോട്ടയം :കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (ബി) കോട്ടയം നിയോജകമണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സനോജ് ജോനകംവിരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി ദീപു ബാലകൃഷ്ണൻ, പ്രീതിഷ് പരുവകുളം, രാജീവ് രാജു വേളൂർ, സജി കാരാപ്പുഴ, ജിബിൻ തൈപറമ്പിൽ, ആദർശ് രമേശ്, സാൽവിൻ കൊടുവതറ എന്നിവർ പ്രസംഗിച്ചു.