പൊൻകുന്നം: ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിലേക്ക് വിവിധ വിഷയങ്ങൾ പി.എസ്.സി പരിശീലനം കൈകാര്യം ചെയ്യുന്ന ഫാക്കൽറ്റികളെ തിരഞ്ഞെടുക്കുന്നതിനായും യോഗ്യതയും പ്രവർത്തന പരിചയവുമുള്ള ഫാക്കൽറ്റികളിൽ നിന്നും അപേക്ഷക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ ബിരുദമോ, ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം 15 നകം പ്രിൻസിപ്പാൾ, കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത്‌സ്, നൈനാർ പള്ളി ബിൽഡിംഗ്, കാഞ്ഞിരപ്പള്ളി പി.ഒ, കോട്ടയം ജില്ലാ 686507 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 9447049521, 6282156798, 04828202069 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.