പള്ളിക്കത്തോട് :ടൗണിൽ പ്രവർത്തിച്ചുവരുന്ന സബ്ട്രഷറി അവിടെ നിന്നും മാറ്റി മറ്റൊരു പ്രദേശത്ത് സ്ഥാപിക്കാനുള്ള നീക്കത്തെ സർവകക്ഷിയോഗം അപലപിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തിൽ എല്ലാവരും ഒന്നിച്ചണിചേരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് ആവശ്യപ്പെട്ടു. പള്ളിക്കത്തോട് പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും ജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും എറെ പ്രയോജനം ലഭിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമെന്ന നിലയിൽ സബ്ട്രഷറി മാറ്റാനുള്ള എതു ശ്രമത്തെയും ചെറുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിന്തുണ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ വി.ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സനു ശങ്കർ, അശ്വതി സതീഷ്, ജെസ്സി ബെന്നി മെമ്പർമാരായ അനിൽ കുന്നക്കാട്ട്, ജിന്റോ സി. കാട്ടൂർ, മോളിമാത്യു, സന്ധ്യദേവി, രാഷ്ടീയ പ്രതിനിധികളായ ആദർശ്, സി.കെ.വിജയകുമാർ, കൃഷ്ണപിള്ള, ജോജി മാത്യു,ജോസ്. പി. ജോൺ, പ്രസന്നൻ പട്ടരുമഠം,​ വ്യാപാരി വ്യവസായി പ്രതിനിധികളായ എസ്. രാജീവ്, സജി ആക്കിമാട്ടേൽ തുടങ്ങിയവർ പങ്കെടുത്തു