മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മഹിള കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏന്തയാറ്റിൽ ആദരിച്ചു. മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ ഉസ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആൻസി അഗസ്റ്റിൻ, അബ്ദു ആലസംപാട്ടിൽ, കെ ആർ രാജി, ജോസ് ഇടമന, മായാ ജയേഷ്, കെ എൻ വിനോദ്, സി. സി ജോയ്, സിയാദ് കൂട്ടിക്കൽ, ബിന്ദു രവീന്ദ്രൻ, ശാന്ത ഭായി, സുഷമ സാബു, ബോബി, കുസുമം മുരളി തുടങ്ങിയവർ പങ്കെടുത്തു.