മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തും, കുടുംബശ്രീ, സി.ഡി.എസും, ബാലസഭ കുട്ടികളും സംയുക്തമായി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മാരത്തൺ സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വസന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. പ്രമീള ബിജു, സുപ്രഭാ രാജൻ, കുടുംബശ്രീ, സി.ഡി.എസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ടൗൺ ചുറ്റി ലഹരിവിരുദ്ധ റാലിയും നടന്നു.