മുണ്ടക്കയം: ഭുജലവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുണ്ടക്കയം മുണ്ടമറ്റം കുടിവെള്ളപദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ അദ്ധ്യക്ഷയായിരുന്നു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഭൂചല വകുപ്പ് ജില്ലാ കോഡിനേറ്റർ വിമൽ രാജ്, വർഗീസ് വെള്ളാക്കൽ, ഷുക്കൂർ എസ് ഇബ്രാഹിം, സുനിൽ പി രാജ്, കെ.എം.എ നാസർ, ഇ. ആർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അമ്പതോളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.