manga

മുണ്ടക്കയം . പൊലീസിലെ 'മാങ്ങാ കള്ളൻ' ഒരാഴ്ചയായിട്ടും കാണാമറയത്ത്. കാഞ്ഞിരപ്പള്ളിയിലെ കടയ്ക്ക് മുൻപിൽവച്ചിരുന്ന മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ ഇടുക്കി എ ആർ. ക്യാമ്പിലെ സി പി ഒയും കൂട്ടിക്കൽ സ്വദേശിയുമായ പി വി ശിഹാബിനെ തേടിയാണ് പൊലീസ് വിയർക്കുന്നത്. ഇയാളുമായി ബന്ധമുള്ളവരുമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതാണ് അന്വേഷണത്തിന് വെല്ലുവിളി. കഴിഞ്ഞ 30 ന് പുലർച്ചെ നാലോടെയാണ് കേസിനാസ്പദമായ സംഭവം. കടയുടമ സി സി ടി വി ദൃശ്യമടക്കം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.