പാലാ: കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച് പാലായിൽ ഫ്ലക്‌സ് ബോർഡ്. പാലാ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇത്തരത്തിലുള്ള നാല് ഫ്ലക്‌സ് ബോർഡുകളാണ് ഉയർത്തിയിട്ടുള്ളത്. ശശി തരൂരിന്റെ ചിത്രം രേഖപ്പെടുത്തിക്കൊണ്ടുള്ള ബോർഡാണ് സ്ഥാപിച്ചത്. കോൺഗ്രസിന്റെ രക്ഷയ്ക്ക്, രാജ്യത്തിന്റെ നന്മയ്ക്ക്, ശശി തരൂർ വരട്ടെയെന്നാണ് ഫ്ലക്‌സ് ബോർഡിലുള്ളത്. കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയല്ല ഫ്ലക്‌സ് ബോർഡ് ഉയർത്തിയിട്ടുള്ളതെന്ന് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.