പാലാ: ലഹരിക്കെതിരെ പോരാടാൻ പാലാ സി.വൈ.എം.എൽ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു. സംസ്ഥാന സർക്കാർ, പാലാ രൂപത എന്നിവയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകാനും തീരുമാനിച്ചു. സ്‌കൂൾ കുട്ടികൾ, മാതാപിതാക്കൾ, യുവജനങ്ങൾ എന്നിവരേയും മുതിർന്നവരേയും ബോധവത്ക്കരിക്കും. സ്‌കൂളുകളിൽ മറ്റു പൊതുസ്ഥലങ്ങളിൽ പ്രചാരണം നടത്തും. ലഹരിവിരുദ്ധ കലാപരിപാടികൾ, ലഘു ലേഖനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ഭീകരത ബോധ്യമാക്കുന്ന പ്രചാരണം എന്നിവ നടത്തും. ലഹരി ഉപയോഗത്തിൽ നിന്ന് സ്‌കൂൾ കുട്ടികളെയും യുവാക്കളെയും രക്ഷിക്കുന്നതിന് പുറമെ അവർക്ക് കൗൺസിലിംഗ് സൗകര്യവും ഏർപ്പെടുത്തും.