
അയർക്കുന്നം . കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അയർക്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേള സംഘടിപ്പിച്ചു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജുനാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ് തികഞ്ഞ പെൻഷൻകാരെ പള്ളം ബ്ലോക്ക് പ്രസിഡന്റ് പി പി പത്മനാഭൻ ഉപഹാരം നൽകി ആദരിച്ചു. ടി വി മോഹൻകുമാർ നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. അയർക്കുന്നം സാമൂഹ്യകേന്ദ്രം മെഡിക്കൽ ഓഫീസർ രശ്മി സദാനന്ദൻ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിച്ചു. കെ ജെ മാത്യു കുന്നപ്പള്ളി, തെയ്യാമ്മ സഖറിയാസ്, പി എൻ സോമൻ നായർ എന്നിവർ പങ്കെടുത്തു.