പാലാ: മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം നേതൃത്വം കൊടുത്ത സഹകരണ ജനപക്ഷ മുന്നണിക്ക് വൻ വിജയം. 15 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി വൻവിജയം നേടിയത്.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും, പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തും ഉൾപ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂപരിധിയും ഏറ്റവും അധികം വോട്ടർമാരുമുള്ള അർബൻ ബാങ്കാണ് മീനച്ചിൽ ഈസ്റ്റ് ബാങ്ക്. കെ.എഫ് കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ നേതൃത്വം നൽകിയ പാനലിൽ കേരള ജനപക്ഷം ചെയർമാൻ പിസി ജോർജിന്റെ മകനും ജില്ലാപഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജും ഉൾപ്പെട്ടിരുന്നു. മുഴുവൻ സ്ഥാനാർത്ഥികൾക്കും 6000 വോട്ടിൽ അധികം ഭൂരിപക്ഷമുണ്ട്.

ജനറൽ സീറ്റിൽ അജിമോൻ സി.ജെ. ചിറ്റേട്ട്,അഡ്വജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ,ജോസ് വലിയപറമ്പിൽ,സണ്ണി കദളിക്കാട്ടിൽ,മനോജ് പി.എസ്., അഡ്വ.ഷോൺ ജോർജ്,സജി കുരീക്കാട്ട് സുരേന്ദ്രൻ എം.എൻ., പട്ടികജാതി വിഭാഗത്തിൽ സിബി കൂത്താട്ടുപാറയിൽ, വനിതാ വിഭാഗത്തിൽ എൽസമ്മ ടോമി,ബീനാമ്മ ഫ്രാൻസിസ്,സജാ ജെയിംസ് നിക്ഷേപ വിഭാഗത്തിൽ കെ.എഫ്. കുര്യൻ കളപ്പുരക്കൽപറമ്പിൽ എന്നിവരാണ് വിജയിച്ചത് ബാങ്കിംഗ് പ്രഫഷണൽ വിഭാഗത്തിൽ ജോസഫ് സക്കറിയാസ് കൂട്ടുങ്കൽ, ആർ വെങ്കിടാചലം ഹേമാലയം എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെപ്തംബർ18ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം രണ്ട് കമ്മീഷന്മാരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്...