
കോട്ടയം. ഫാസിസ്റ്റ് ശക്തികളെ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് തുരത്താൻ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. കേരളാ കോൺഗ്രസ് (ജേക്കബ്) ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ബാബു വലിയവീടൻ, ജോണി സെബാസ്റ്റ്യൻ, വി.ഡി.ജോസഫ്, രാജു പാണാലിക്കൽ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി.എസ്.ജെയിംസ്, കല്ലട ഫ്രാൻസിസ്, സുനിൽ എടപ്പലക്കാട്ട്, സാജൻ ജോസഫ്, കെ.എം.ജയന്തി, എം.എ.ഷാജി, നെടുവത്തൂർ ചന്ദ്രശേഖരൻ, പി.എം.ഏലിയാസ്, കെ.പി.രാധാകൃഷ്ണൻ, ചക്രപാണി തുടങ്ങിയവർ പ്രസംഗിച്ചു.