കാഞ്ഞിരപ്പള്ളി : പൊതുജങ്ങൾക്കു സുരക്ഷിതമായ വ്യായാമത്തിനായി കരിമ്പുകയത്തും പൂതക്കുഴിയിലും ആറ്റുതീരത്തെ പുറമ്പോക്കിലൂടെ വാക് വേ നിർമ്മിക്കുമെന്ന് ചീഫ് വിപ് ഡോ.എൻ ജയരാജ് പറഞ്ഞു . കാഞ്ഞിരപ്പള്ളിയിൽ സീനിയർ സിറ്റിസൺസ് ഫോറം രജതജൂബിലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് ബാബു പൂതക്കുഴി അദ്ധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.