
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ വീണ്ടും തിരഞ്ഞെടുത്തു.തോമസ് ചാഴികാടൻ എം.പി,ഡോ.എൻ.ജയരാജ് എം.എൽ.എ,പി.കെ സജീവ് എന്നിവരെ വൈസ് ചെയർമാൻമാരായും,എൻ.എം.രാജുവിനെ ട്രഷററുമായും,മന്ത്രി റോഷി അഗസ്റ്റിനെ പാർലമെന്ററി പാർട്ടി ലീഡറായും തിരെഞ്ഞെടുത്തു.ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.15 ജനറൽ സെക്രട്ടറിമാർ,23 ഉന്നതാധികാര സമിതി അംഗങ്ങൾ,91 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ,131 സെക്രട്ടേറിയറ്റ് അംഗങ്ങൾ,536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും കോട്ടയത്തു നടന്ന ജന്മദിന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.