വൈക്കം: എസ്.എൻ.ഡി.പി യോഗം 348ാം നമ്പർ അംബികാമാർക്കറ്റ് പരിയാരം ശാഖയിലെ ടി.കെ മാധവൻ സ്മാരക കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ടി പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വിനോഭായ്, യൂണിയൻ കമ്മറ്റിയംഗം ജി.എസ് ബൈജു, ചെയർമാൻ വിനീത പങ്കജാക്ഷൻ, കൺവീനർ നിമ്മി രാജേഷ്, ഇന്ദു പ്രേംജി, അമ്പിളി സാനു, കെ.ജി മുരളി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലയിലും മറ്റ് മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരേയും ഡോക്ടർമാരേയും വിദ്യാർത്ഥികളേയും സമ്മേളനത്തിൽ ആദരിച്ചു.