കടുത്തുരുത്തി: വിദ്യാർത്ഥികളിൽ മഹാഗുരുവിന്റെ അഷ്ടലക്ഷ്യങ്ങളിലെ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരീയത എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ രക്ഷകർത്താക്കൾ തയാറാവണമെന്ന് എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ പറഞ്ഞു. 3321ാം നമ്പർ കുര്യനാട് ശാഖയിൽ സംഘടിപ്പിച്ച രക്ഷകർത്തൃ, കുമാരിസംഘം, രാവിവാര പഠന പുനസംഘടന ക്ലാസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ് എം.കെ സതീഷ് അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് വടകര, പുഷ്പ ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർമാരായ രാജൻ കാപ്പിലാംകൂട്ടം, ശിവനന്ദാൻ ആപ്പാഞ്ചിറ, ശാഖ സെക്രട്ടറി വി.ടി തുളസിദാസ്, സി.ജി ഷാജി, പി.കെ മഹേഷ്, അശ്വനി, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം 3321ാം നമ്പർ കുര്യനാട് ശാഖയിലെ രക്ഷകർത്തൃ കുമാരിസംഘം ഉദ്ഘാടനം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ. കെ. രമണൻ നിർവഹിക്കുന്നു