കുമരകം: കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ നിർമ്മാണ ജോലികൾ ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. പഴയപാലം പൊളിച്ചു നീക്കുന്നതിനായി കെ.എസ്.ഇ.ബി ലൈനുകൾ മാറ്റുന്നതിനുള്ള നടപടിയാണ് ഇന്ന് ആരംഭിക്കുക. നിർമ്മാണ സമയത്ത് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതിന് നാല് മീറ്റർ വീതിയിൽ താത്ക്കാകാലിക ബണ്ട് പൂർത്തീകരിച്ചിട്ടുണ്ട്. വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് ചെറിയബുദ്ധിമുണ്ട് ഉണ്ടാകും. താത്ക്കാലിക സംവിധാനങ്ങൾ പൊതുഗതാഗതത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. പാലം പൂർത്തീകരിക്കുന്നതുവരെയുള്ള യാത്രാ ബുദ്ധിമുട്ടുകളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.