vision

കുറിച്ചി. ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക കാഴ്ച ദിനാചരണം ഇന്ന് കുറിച്ചി സെന്റ് സേവ്യേഴ്‌സ് പള്ളി ഹാളിൽ നടക്കും. രാവിലെ 9ന് വിളംബര റാലി കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഫ്‌ളാഗ് ഓഫ് ചെയ്യും. 9.30ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്. 10ന് പൊതുസമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുക്കും.