വെളിയന്നൂർ: ഗ്രാമപഞ്ചായത്തിലെ അരീക്കര ചെക്ക് ഡാം നിർമ്മിക്കുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ രജതജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി പ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, സെക്രട്ടറി ടി. ജിജി, മെമ്പർ സെക്രട്ടറി അജിത്, സി.ഡി.എസ് ചെയർപേഴ്‌സൺ അശ്വതി ദിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.