കുമരകം : എസ്.എൻ.ഡി.പി യോഗം 153ാം നമ്പർ കുമരകം കിഴക്ക് ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട് അനുബന്ധിച്ച്
വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം നടന്നു. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അവാർഡ് ദാനം നടത്തി . സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ മുഖ്യ പ്രഭാഷണവും എം.എൻ ഗോപാലൻ തന്ത്രി അനുഗ്രഹ പ്രഭാഷണവും നടത്തി. സമുദായ പ്രവർത്തനത്തിന്റെ 50 വർഷങ്ങൾ തികയ്ക്കുന്ന മുൻ സെക്രട്ടറി പി.വിജയയപ്പൻ പുത്തൻപുരയെ എസ്.കെ.എം ദേവസ്വം പ്രസിഡന്റ് അഡ്വ.വി പി അശോകൻ ആദരിച്ചു. ഗിന്നസ് ബുക്ക് ജേതാവ് കുമരകം സ്വദേശി അനന്ദു മധു ഇളംകൂറ്റിനെ യൂണിയൻ കൗൺസിലർ പി.കെ സഞ്ജീവ് കുമാർ ആദരിച്ചു. ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച വിജയ്ഭവനിൽ അഖിൽ കുമാറിനെ ദേവസ്വം സെക്രട്ടറി കെ ഡി സലിമോൻ ആദരിച്ചു. ദേവസ്വം വൈസ് പ്രസിഡന്റ് പി.എ സുരേഷ്, ശാഖാ പ്രസിഡന്റ് എ.കെ ജയപ്രകാശ്, സെക്രട്ടറി കെ.എൻ വിജയപ്പൻ, വൈസ് പ്രസിഡന്റ് കെ.ആർ ഷിബു, യൂണിയൻ കമ്മറ്റി അംഗം സി.പി ബാലസുബ്രഹ്മണ്യം,38ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.കെ രാജപ്പൻ,154ാം നമ്പർ ശാഖാ പ്രസിഡന്റ് എം.വി മോഹൻദാസ് , 155ാം നമ്പർ കുമരകം പടിഞ്ഞാറ് ശാഖ പ്രസിഡന്റ് എസ്.ഡി പ്രസാദ്, വനിതാസംഘം പ്രസിഡന്റ് സിന്ധു പ്രകാശൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു സുരേഷ് എന്നിവർ സംസാരിച്ചു.