മുണ്ടക്കയം : മുരിക്കുംവയൽ ശ്രീശബരീശ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഒഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലെവൽ ടെക് ഫെസ്റ്റ് 13,14,15 തീയതികളിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സിഗനേച്ചർ ഇവന്റ്സ് ആയ റോബോട്ടിക്സ് ശില്പശാല, ടെക്നോളജി അഡ്വാൻസ്മെന്റ് തിയേറ്റർ, ഹാർഡ്‌വെയർ എക്സിബിഷൻ കൂടാതെ നിരവധി ടെക്നിക്കൽ ആൻഡ്‌ നോൺ-ടെക്നിക്കൽ ഇവന്റ്സ്കളും നടത്തും. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം. തിരഞ്ഞെടുക്കപ്പെട്ട മത്സരയിനങ്ങൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്കായി 8921037703 എന്ന നമ്പരിൽ ബന്ധപ്പെടുക.