കോട്ടയം : ശ്രീനാരായണ ഗുരുമിഷന്റെ വാർഷിക പൊതുയോഗം നടന്നു. കെ.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ പി.കെ രാമചന്ദ്രൻ ഭാസ്‌കരൻ ഈരയിൽ, പി.പി നാരായണൻ, കെ.കൃഷ്ണൻകുട്ടി എന്നിവരെ പൊന്നാടയും മൊമന്റോയും നൽകി ഗുരുമിഷൻ ആദരിച്ചു. കോട്ടയം മോഹൻദാസ്, പി.വി ശശിധരൻ, കെ.ജി സതീഷ്, എ.കെ സുകുമാരൻ, സതീഷ് കാവ്യധാര, ടി.കെ പ്രസാദ്, പി.കെ മോഹനൻ എന്നിവർ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി കുറിച്ചി സദൻ (പ്രസിഡന്റ്), പി.പി നാരായണൻ (വൈസ് പ്രസിഡന്റ്), എൻ.എൻ സലിം (ജനറൽ സെക്രട്ടറി), കുസുമാലയം ബാലകൃഷ്ണൻ (സെക്രട്ടറി), എം.കെ കുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.