ചങ്ങനാശേരി : പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സംശുദ്ധ നിലപാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സി.എഫ് തോമസെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സി.എഫ് തോമസിന്റെ രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധനരായ കിഡ്‌നി രോഗികൾക്ക് ഡയലീസ് കിറ്റ് വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ മന്ത്രി കെ.സി ജോസഫ്, ജോയ് എബ്രഹാം, ജോസി സെബാസ്റ്റ്യൻ, സജി മഞ്ഞകടമ്പൻ, ഫിൽസൺ മാത്യൂസ്, അസ്സീസ് ബഡായിൽ, വി.ജെ ലാലി, പി.എസ് രഘുറാം, വിക്ടർ ടി.തോമസ്, സാബു മുല്ലശ്ശേരി, അജീസ് ബെൻ മാത്യൂസ്, റഫീക്ക് മണിമല, എം.ആർ മഹേഷ്, ജെയിംസ് കാലവടക്കൻ, പി.എച്ച് നാസർ, ആന്റണി കുന്നുംപുറം, പി.എൻ നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം, തോമസ് അക്കര, പി.എച്ച് ഷാജഹാൻ, ചെറിയാൻ ചാക്കോ, ആർ. ശശിധരൻ നായർ, ജോർജ്ജ് കുട്ടി മാപ്പിളശ്ശേരി, ബാബു തോമസ്, സിബിച്ചൻ ഇടശ്ശേരിപറമ്പിൽ, പി.സി വർഗ്ഗീസ്, ജോഷി കുറുംക്കൻകുഴി, സണ്ണിച്ചൻ പുലികോട്, ബാബു കുര്യത്ര, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ജിക്കു കുര്യാക്കോസ്, ബിനു സോമൻ, ബിജു പുല്ലുകാട്, ബിനു മൂലയിൽ എന്നിവർ പങ്കെടുത്തു.