പാലാ : കാർ താഴ്ചയിലേക്ക് മറിഞ്ഞ് കാവുംകണ്ടം പള്ളി വികാരിക്ക് പരിക്കേറ്റു. കാവുംകണ്ടത്തിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. പരിക്കേറ്റ വികാരി ഫാ. സ്‌കറിയ വേകത്താനത്തെ (37) പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു. റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. വെഞ്ചിരിപ്പ് കർമ്മത്തിനായി പള്ളിയിൽ നിന്ന് പോകവെയായിരുന്നു അപകടം.