pc

കോട്ടയം. നല്ല രീതിയിൽ നടക്കുന്ന സഹകരണ സ്ഥാപനങ്ങൾ സി.പി.എം.നിയന്ത്രണത്തിലാക്കാൻ ഹീനമായ തന്ത്രങ്ങളാണ് നടക്കുന്നതെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ് ആരോപിച്ചു. ഇടതു നേതൃത്വത്തിലുള്ള 167 സഹകരണ സ്ഥാപനങ്ങൾ നിക്ഷേപകന് പണം തിരിച്ചുനൽകാനാവാത്ത വിധം തകർന്നുകഴിഞ്ഞു. തിടനാട് ബാങ്കിലേയും മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിലേയും തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ സഹായം തേടേണ്ടിവന്നു. രണ്ടിടത്തും ഇടപതുപക്ഷം പരാജയപ്പെട്ടു. തൊടുപുഴയിലും വൈക്കത്തും സി.പി.എം.ബാങ്ക് ഭരണം പിടിക്കാൻ ശ്രമിച്ചെങ്കിലും കോടതിയിടപെട്ടു ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി. മുഖ്യന്ത്രി കുടുംബ സമേതം വിദേശയാത്ര നടത്തുന്നത് ആർക്കുവേണ്ടിയെന്ന് വ്യക്തമാക്കണം. കൂടെയുള്ളത് റൗഡിയാണെന്നും ജോർജ് ആരോപിച്ചു.