puthussery

കോട്ടയം. ജോസഫ് എം പുതുശ്ശേരി രചിച്ച 'കാലം കണ്ണാടി നോക്കുന്നു' എന്ന പുസ്തകത്തി​ന്റെ പ്രകാശനം 14ന് 3ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർവഹിക്കും. ഉമ്മൻചാണ്ടി എം.എൽ.എ പുസ്തകം സ്വീകരിക്കും. പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. വൈക്കം വിശ്വൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, ആ​ന്റോ ആ​ന്റണി, മോൻസ് ജോസഫ്, പി.കെ കൃഷ്ണദാസ്, കെ.സി ജോസഫ്, കെ.സുരേഷ് കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും. 2020ൽ വിവിധ മാദ്ധ്യമങ്ങളിൽ എഴുതിയ 30 ലേഖനങ്ങളുടെ സമാഹാരമാണ് കാലം കണ്ണാടി നോക്കുന്നു. ശശി തരൂരി​ന്റേതാണ് അവതാരിക.