kob-mary

കോട്ടയം : സി എം എസ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗ്ഗീസ് സി ജോഷ്വായുടെ മാതാവ് കൊല്ലകടവ് ചൗക്കയിൽ ആശാൻ വിലാസത്തിൽ മേരി ജോഷ്വാ (82) നിര്യാതയായി. തോനയ്ക്കാട് ആക്കനാട് കുടുംബാംഗം. ഭർത്താവ് : പരേതനായ സി കെ ജോഷ്വാ (റിട്ട. ഉദ്യോഗസ്ഥൻ, പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര). മറ്റ് മക്കൾ : മറിയാമ്മ ജോഷ്വാ (അദ്ധ്യാപിക, സി.എം.എസ് എൽ.പി.ജി.എസ്, മല്ലപ്പളളി), ശോശാമ്മ ജോഷ്വാ (അദ്ധ്യാപിക, സി.എം.എസ്.എച്ച്.എസ്, തിരുവല്ല), ഡോ.എലിസേബത്ത് ജോഷ്വാ (അസിസ്റ്റന്റ് പ്രൊഫസർ, പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര). മരുമക്കൾ : അനു വിൻസന്റ് (അദ്ധ്യാപിക, ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം), സജി കുര്യൻ (ഹെഡ് മാസ്റ്റർ, സി.എം.എസ് എൽ.പി സ്‌കൂൾ, പെരുംപെട്ടി), ബിനു സി ചെറിയാൻ (അദ്ധ്യാപകൻ, സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ,കുഴിക്കാല), ഷൈജു മാത്യു (എച്ച്.ആർ മാനേജർ, യു.എ.ഇ). സംസ്കാരം നാളെ 3 ന് കൊല്ലകടവ് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ.