മുണ്ടക്കയം : ലോക മാനസിക ആരോഗ്യ ദിനത്തോട് അനുബന്ധിച്ച് മുണ്ടക്കയം കുടുംബശ്രീ ജി.ആർ.സി യുടെ നേതൃത്വത്തിൽ പുലികുന്നിൽ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് നടന്നു. വാർഡ് അംഗം രാജേഷ് പി.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നേറ്റ് ക്ലാസുകൾ നയിച്ചു.